04:32am 11 November 2026
NEWS
അമ്പ്രെല്ല പെയിന്റിംഗ് മത്സരം സംഘടിപ്പിച്ചു
19/08/2025  03:04 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
അമ്പ്രെല്ല പെയിന്റിംഗ്  മത്സരം സംഘടിപ്പിച്ചു
HIGHLIGHTS

ഉദ്ഘാടന ചടങ്ങിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി കൺസൾട്ടന്റ്  സൈക്യാട്രിസ്റ്റ് എൽസി ഉമ്മൻ, എക്സിക്യൂട്ടീവ്  ഇവന്റ്സ് എം.ഡി. രാജു കനംപുഴ, ക്ലസ്റ്റർ മാർക്കറ്റിംഗ് മാനേജർ നിക്കി എസ്തർ, മാരിയറ്റ് ഹോട്ടൽ എക്സിക്യൂട്ടീവ് ഷെഫ്  സുരേഷ് ബാബു, ഇവന്റീവ് ഇവന്റ്സ് സരിത, ക്രാഫ്റ്റ് സ്റ്റേഷൻ  മന്‍മോഹൻ ഹാരിദാസ് എന്നിവർ

 

കൊച്ചി: വിദ്യാർത്ഥികളുടെ സർഗ്ഗാത്മകതയ്ക്ക് പുതുമയും നിറവുമേകി എക്സിക്യൂട്ടീവ് ഇവന്റ്സിന്റെ നേതൃത്വത്തിൽ ഏഴാമത് ‘ഫൺബ്രെല്ല’ ചിത്രരചനാ മത്സരം കൊച്ചി മാരിയറ്റ് ഹോട്ടലിൽ വച്ചു  നടന്നു. കേരളത്തിന്റെ മഴക്കാലം ആസ്പദമാക്കി നടന്ന പരിപാടിയിൽ വിവിധ സ്കൂളുകളിൽ നിന്നുള്ള 8 ,9 ,10 ക്ലാസ്സുകളിലെ നിരവധി കുട്ടികൾ വെള്ള  കുടകളിൽ നിറം ചാർത്തി.

ഉച്ചയ്ക്ക് 2 മണിക്ക് തുടങ്ങിയ മത്സരം വൈകിട്ട് 4 മണിയോടെ സമാപിച്ചു. ഭവൻസ് വിദ്യാ മന്ദിർ, ഗിരിനഗറിലെ വിദ്യാർത്ഥിനിയായ തമന്ന എം.എസ്. ഒന്നാം സമ്മാനമായ 25,000/- രൂപ കരസ്ഥമാക്കി. പൂജ ലക്ഷ്മി എസ്., സെന്റ് പോൾസ് എച്ച്.എസ്, വിളയനാട് സ്കൂൾ, സൂരജ് പ്രകാശ്, സെന്റ് ജോസഫ് എച്ച്.എസ്., പിറവം സ്കൂൾ എന്നിവർക്കു യഥാക്രമം രണ്ടും , മൂന്നും  സ്ഥാനങ്ങളും 10,000/- രൂപ, 5,000/- രൂപ സമ്മാന തുകകളും ലഭിച്ചു. മത്സരത്തിൽ  പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും ഗിഫ്റ്റ് ഹാമ്പറുകളും നൽകി.

ഉദ്ഘാടന ചടങ്ങിൽ  മുഖ്യാതിഥികളായി ഡോ. എൽസി ഉമ്മൻ (കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ), രാജു കനംപുഴ (എം.ഡി, എക്സിക്യൂട്ടീവ് ഇവന്റ്സ്), നിക്കി എസ്തർ (ക്ലസ്റ്റർ മാർക്കറ്റിംഗ് മാനേജർ, മാരിയറ്റ് ഹോട്ടൽ) എന്നിവർ പങ്കെടുത്തു.

കുട്ടികളുടെ സര്ഗാത്മകതയ്ക്ക് പിന്തുണ നൽകികൊണ്ട് ,  ജോൺസ്  അമ്പ്രെല്ല, ടൈറ്റിൽ പാർട്ണറായും മാരിയറ്റ് ഹോട്ടൽ, ഹോസ്പിറ്റാലിറ്റി പാർട്ണറായും പരിപാടിയിൽ പങ്കെടുത്തു.
മലയാള മനോരമ,  ക്രാഫ്റ്റ് സ്റ്റേഷൻ, റോയൽ ഡ്രൈവ്, ഇവൻസ്റ്റോർ, ദ ഡിസേർട്ട് ലോഞ്ച് എന്നീ സ്ഥാപനങ്ങളും പരിപാടിയിൽ  പങ്കാളികളായി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img